നാഥൻ എനിക്കായി കരുതുന്നതോർക്കുമ്പോൾ
താൻ നടത്തുന്ന വഴികളെ കാണുമ്പോൾ
എന്റെ ഭാഗ്യത്തെ ദിനം തോറും ധ്യാനിക്കുമ്പോൾ
ഈ ലോക സുഖങ്ങൾ ഞാൻ വെറുക്കുന്നു ക്രിസ്ത്യ...
Verse 4
യുദ്ധഭീഷണി ലോകത്തിൽ മുഴങ്ങുമ്പോൾ
ലോകജാതികൾ കലഹിച്ചു നശിക്കുമ്പോൾ
ഈ തലമുറ ഇസങ്ങളാൽ വലയുമ്പോൾ
ക്രിസ്ത്യജീവിതം എത്ര മാധുര്യമേ ക്രിസ്ത്യ...
Verse 5
വാനഗോളങ്ങളാകവെ കീഴ്പ്പെടുത്താൻ
ലോകർ വെമ്പൽ കൊണ്ടോടി നടന്നിടുമ്പോൾ
ദൈവശക്തിയിൽ ഞാൻ ദിനം ജീവിപ്പതാൽ
തേജസ്സേറും സീയോൻ ഞാൻ കണ്ടിടുന്നു ക്രിസ്ത്യ...
Verse 6
എന്നെ നിത്യഭവനത്തിൽ ചേർത്തിടുവാൻ
കാന്തൻ ആകാശമേഘത്തിൽ വെളിപ്പെടുമ്പോൾ
തന്റെ വിശുദ്ധരോടൊന്നിച്ചു പറന്നുയർന്നു
ഞാനെൻ പ്രിയനോടെന്നും വാണിടുമേ ക്രിസ്ത്യ...
Verse 1
Kristhya jeevithamenthoru madhuryamanathen
Manasathinenthanandam! en