Krupa mathi yeshuvin krupamathiyam
Verse 1കൃപ മതി യേശുവിൻ കൃപമതിയാം
സങ്കടത്തിൽ എന്റെ സംഭ്രമത്തിൽ
തുണമതി യേശവിൻ തുണമതിയാം
കഷ്ടതയിൽ എന്റെ വേദനയിൽ
Verse 2തലയിലെ ഒരു ചെറു മുടിപോലും
വിലയില്ലാ ചെറിയൊരു കുരുവിപോലും
എന്റെ ദൈവം സമ്മതിക്കാതെ
നിലത്തു വീണു നശിക്കുകില്ല
Verse 3അനർത്ഥങ്ങളനവധിയേറിടുമ്പോൾ
അവശതയാലുള്ളം തളർന്നിടുമ്പോൾ
എന്റെ ദൈവം ഏബെൻ ഏസർ
അനർത്ഥനാളിൽ കൈവിടുമോ
Verse 4മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾ
മനസ്സലിഞ്ഞാശ്വാസം പകർന്നു തരും
എന്റെ ദൈവം യഹോവയിരേ
കരുതും കാക്കും പരിചരിക്കും
Verse 5മരുവിലെ മാറയെ മധുരമാക്കി
ഉറപ്പുള്ള പാറയെ ജലമാക്കും
മഞ്ഞിൽ നിന്നും മന്ന നൽകും
മാമക ദൈവം വല്ലഭനാം
Verse 6വരുമിനി പുനഃരധി വിരവിലവൻ
തരുംപുതു മഹസ്സെഴുമുടലെനിക്കു
സ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
സന്തതം വാഴും ഹല്ലെലുയ്യ
Verse 1krupa mathi yeshuvin krupa mathiyaam
sankadathil ente sambhramathil
thunamathi yeshavin thunamathiyaam
kashtathayil ente vedanayil
Verse 2thalayile oru cheru mudipolum
vilayillaa cheriyoru kuruvipolum
ente daivam sammathikkaathe
nilathu veenu nashikkukilla;-
Verse 3anarthangalanavadhiyeridumpol
avashathayaalullam thalarnnidumpol
ente daivam eben ezer
anarthanaalil kaividumo;-
Verse 4manam nonthu thirumumpin karayumpol
manassalinjaashwaasam pakarnnu tharum
ente daivam yahovayire
karuthum kaakkum paricharikkum;-
Verse 5maruvile maaraye madhuramaakki
urappulla paaraye jalamaakkum
manjil ninnum manna nalkum
maamaka daivam vallabhanaam;-
Verse 6varumini punahradhi viravilavan
tharumputhu mahassezhumudalenikku
swargganaattil swantha naattil swantha veettil
santhatham vaazhum halleluyya
Download Song