Krupa mathiye daiva krupa mathiye
Verse 1കൃപമതിയേ... ദൈവകൃപ മതിയേ...(2)
കഷ്ടത്തിൽ തുണയായ കൃപമതിയേ(2)
Verse 2ഭൂതലം മാറട്ടെ, പർവ്വതം കുലുങ്ങട്ടെ
വെള്ളമിരച്ചിങ്ങ് കയറീടട്ടെ(2)
ഇല്ല നാം തെല്ലുമേ ഭയപ്പെടില്ലാ
തുണയായ കർത്തനെൻ കൂടെയുണ്ട്(2) കൃപ...
Verse 3യാമങ്ങൾ നീങ്ങട്ടെ, ഓളങ്ങൾ ഏറട്ടെ
തോണിയങ്ങ് ആടി ഉലഞ്ഞീടട്ടെ(2)
നാലാം യാമത്തിൽ എന്റെ നാഥൻ
ആഴിമേൽ നടന്നിതാ ആഗമിപ്പൂ(2) കൃപ...
Verse 4തീച്ചൂള ഉയരട്ടെ ചൂടങ്ങ് കൂടട്ടെ
ബന്ധിപ്പാൻ ചേവകർ അടുത്തിടട്ടെ(2)
നാലാമനായൊരു ദൂതന്റെ സാന്നിദ്ധ്യം
തീയുടെ ബലത്തെ തടുത്തുവല്ലോ(2) കൃപ...
Verse 1krupamathiye... daivakrupa mathiye...(2)
kashtathil thunayaaya krupamathiye(2)
Verse 2bhoothalam maaratte, parvatham kulungatte
vellamirachchingu kayareedatte(2)
illa naam thellume bhayappedillaa
thunayaaya karthanen koodeyundu(2);- krupa...
Verse 3yaamangal neengatte, olangal eratte
thoniyangu aadi ulanjeedatte(2)
naalaam yaamathil ente naathan
aazhimel nadannitha aagamippoo(2);- krupa...
Verse 4theechoola uyaratte choodangu koodatte
bandhippaan chevakar aduthidatte(2)
naalaamanaayoru doothante saannidhyam
theeyude balathe thaduthuvallo(2);- krupa...
Download Song