Krupayal enne vilichu nee
Verse 1കൃപയാൽ എന്നെ വിളിച്ചു നീ
നിൻ്റെ വയലിൽ ഇറക്കി
നടുവാൻ, നനയ്ക്കുവാൻ,
പിന്നെ കൊയ്തു കൂട്ടിടുവാൻ
Verse 2നടുന്നവനും, നനയ്ക്കുന്നവനും
ഏതുമല്ലല്ലോ
വളർത്തിടും നല്ല നാഥാ
സർവ്വ സ്തുതിയും മഹത്വവും നിനക്ക്
Verse 3കണ്ണുനീരോടെ വിതച്ചിടുകിൽ
പിന്നെ ആർത്ത് കൊയ്തിടാമെ
വിതയിൻ കാലത്തെ കഷ്ടങ്ങളെല്ലാം
കൊയ്ത്തിൻ കാലത്ത് തീരും
Verse 4കാരുണ്യത്തിൻ മികവെ എന്നിലെ
പിഴകൾ നീക്കിടണെ
പ്രതിഫലമേകും നാളിലെന്നെയും
വിശ്വസ്തൻ എന്നു വിളിപ്പാൻ
Verse 1kripayaal enne vilichu nee
ninte vayalil irakki
naduvaan, nanaykkuvaan,
pinne koythu koottiduvaan
Verse 2nadunnavanum, nanaykkunnavanum
ethumallallo
valarthidum nalla naadhaa
sarvva sthuthiyum mahathwavum ninakku
Verse 3kannuneerode vithachidukil
pinne aarthu koythidaame
vithayin kaalathe kashtangalellaam
koythin kaalathu theerum
Verse 4kaarunyaththin mikave ennile
pizhakal neekkidane
prathiphalam ekum naalilenneyum
vishwasthan ennu vilippaan
Download Song