Krupaye krupaye daivakrupaye
Verse 1കൃപയെ കൃപയെ ദൈവകൃപയെ
ഞാനാകുന്നതും ദൈവകൃപയാലത്രേ
പ്രശംസിപ്പാനോ പുകഴുവാനോ
യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ
Verse 2കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും
അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ
സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം
സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ..
Verse 3നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും
എന്റെ തോളിൽ ഇട്ടു കൊൾവിൻ എന്നുര ചെയ്തവൻ
തകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ
അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം
Verse 4യഹോവ യിരെ ആയി, യഹോവ റാഫ ആയി
യഹോവ റോഹിം ആയി, യഹോവ നിസ്സി ആയി
കൂടെ ഉണ്ട് കൂടെ ഉണ്ട് ജീവകാലമൊക്കെയും
സർവ്വശക്തൻ യഹോവ കൂടെ ഉണ്ട് നിശ്ചയം
Verse 1krupaye krupaye daivakrupaye
njaan aakunnathum daivakrupayaalathre
prashamsippaano pukazhuvaano
yaah allaathonnum bhoovil illaaye
Verse 2karayunna kaakkaykkum vayalile rosakkum
athathinte samayatth ellaam nalkunnavan
sarvvattheyum ullamkaiyil vahikkunna daivam
sarvva jeevajaalangalkkum udayavan aayavan..
Verse 3ninte bhaaram ethra thanne aayaalum aayaalum
ente tholil ittu kolvin ennura cheythavan
thakarnnidaan orunaalum sammathikkayilavan
anthyattholamenne nadatthidum nishchayam
Verse 4yahova yire aayi, yahova raapha aayi
yahova rohim aayi, yahova nissi aayi
koode unde koode unde jeevakaalam okkeyum
sarvvashakthan yahova koode unde nishchayam
Download Song