Krupayerum karthavilen vishvasam
Verse 1കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്
Verse 2കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാ
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലുമെതിരുയർന്നാലും
കൃപമതിയെന്നാളും
Verse 3ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്
Verse 4എന്റെ താഴ്ചയിലവനെ-ന്നെയോർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ
Verse 5പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തിരു ജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ
Verse 1krupayerum karthavilen vishvasam
athinal hridiyenthu nallashvasam
durithangal nirayumi bhuvasam
krupayal manoharamay
Verse 2krupa krupa onnen aashrayamay halleluyaah
krupa krupa onnen aanandamay
vairikal vannalum ethiruyarnnalum
krupa mathi ennalum
Verse 3balahenathayil nalla balamekum
marubhumiyil aananda thanalakum
irul paathayil anudinam oli nalkum
krupa onnen aashrayamay;-
Verse 4ente thazhchayil avanenne orthallo
ghoravairiyin balamavan thakarthallo
thante kaikalil avanenne cherthallo
sthothra geetham padidum njaan;-
Verse 5prathi kulangkal anavadhi vannalum
anukulamavan enikennalum
thiru jeevane thannavan inimelum
krupayaal nadathum enne;-
Download Song