കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നു
നിത്യജീവന്റെ വചനം താഴ്ന്ന നിലത്തു പാകി
നല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകി
സത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീ
Verse 2
ജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തി
സിംഹാസനത്തിൽ വസിക്കും കുഞ്ഞാടിനെ സ്തുതിക്കും ഞാൻ
Verse 3
വീഥിയിനരികിലൂടെ ശുദ്ധ ജീവജല നദി
നിത്യം പ്രാകാശിച്ചിടുന്ന ദീപസ്തംബത്തിന്റെ മുമ്പിൽ
ദൂതന്മാർ ചിറകൊതുക്കി മൂപ്പമ്പാർ കിരീടം മാറ്റി
പെരുവെള്ളത്തിൻ ഇരച്ചിൽ പോൽ നിൻ മുമ്പിൽ ഗീതം മുഴക്കും
Verse 4
ധ്യാന്യം മുറ്റും വർദ്ധിപ്പിച്ചു ദുഃഖത്തിൻ അങ്കിയും മാറ്റി
കാലടിവയ് ക്കുവാനായി മുമ്പിൽ വിശാലത നൽകി
കയ് പിനെ മധുരമാക്കി സന്താപം നൃത്തമാക്കി
രക്ഷക്കായ് കാംക്ഷിച്ചവരെ വീണ്ടെടുത്തണച്ചുവല്ലോ
Verse 5
ഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടു
ആത്മാവിൻ സാന്നിധ്യം നൽകി നാൾതോറും ഭാരം ചുമന്നു
ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ ധ്വനിയാൽ
വീണ്ടെടുക്കപ്പെട്ട സംഘം പ്രഭുവിനു സ്തുതി മുഴക്കാം
Verse 6
തന്റെ ഏകജാതനാം പുത്രനിൽ വിശ്വസിക്കുന്നോർ
ഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവോർ
ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിപ്പാൻ
ലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം
Verse 7
തന്റെ ഗംഭീരനാദത്താൽ ദൂതന്റെ കാഹള ധ്വനിയാൽ
മേഘങ്ങൾ പിളർന്നുകൊണ്ടു ക്രിസ് തേശു വന്നണയുമ്പോൾ
പൊടികളിലുറങ്ങും ശുദ്ധർ നിത്യതയ് ക്കായിട്ടുണരും
ജീവനോടിരിക്കും ഭക്തർ ഞൊടിയിടെ പറന്നുയരും