Krupayin urave mahimapathiye
Verse 1കൃപയിൻ ഉറവേ മഹിമാപതിയേ
വരികയീ യോഗമദ്ധ്യേ നീ ചൊരിക കൃപാവരങ്ങൾ
കരുണാസനം വഴിയായ് സഭയിൽ
വന്നു നീ വസിക്കണമേ.
Verse 2സാന്നിധ്യ നിറവിൽ സ്തുതിച്ചിടുവാൻ ഞങ്ങൾ
ഹല്ലേലുയ്യാ പാടി ആനന്ദിപ്പാൻ
ആത്മവരങ്ങളാൽ വിളങ്ങിടുവാൻ
പതിനായിരങ്ങൾക്കതു പകർന്നിടുവാൻ
Verse 3മാൻ നീർത്തോടിനായ് വാഞ്ഛിക്കും പോൽ മനം
നിന്നിലേക്കണയുവാൻ കാംക്ഷിക്കുന്നു
ആത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻ
സ്വർഗ്ഗമാരിയെ ഞങ്ങളിൽ പൊഴിച്ചിടുവാൻ
Verse 4വചനശുശ്രൂഷകരായവരെ തിരു-
കൃപയുടെ ചിറകിൽ വഹിക്കണമേ
തവസ്വരമവരുടെ അധരത്തിൽ നിന്നും
മധുരമായ് ഞങ്ങൾ ശ്രവിച്ചിടുവാൻ
Verse 5മറുരൂപമല വിട്ടിറങ്ങിടുക നാം
ഇരുളിന്നധീശനെ തുരത്തിടുവാൻ
ഒരുപുലരൊളിയും ജീവന്റെ തുടിപ്പും
അടുത്തെന്ന ദൂതുമായ് പുറപ്പെടുവാൻ
Verse 1kripayin urave mahimaapathiye
varikayee yogamadhye nee chorika kripaavarangal
karunaasanam vazhiyaay sabhayil
vannu nee vasikkaname.
Verse 2saannidhya niravil sthuthichiduvaan njangal
halleluuyyaa paadi aanandippaan
aatmavarangalaal vilangiduvaan
pathinaayirangalkkathu pakarnniduvaan
Verse 3maan neerthodinaay vaanchikkum pol manam
ninnilekkanayuvaan kaankshikkunnu
aathmaavin daahatthe shamipikkuvaan
swarggamaariye njangalil pozhichiduvaan
Verse 4vachana shushrooshakaraayavare thiru-
kripayude chirakil vahikkaname
thavaswaramavarude adharathil ninnum
madhuramaay njangal shravichiduvaan
Verse 5maruroopamala vittirangiduka naam
irulinnadheesane thurathiduvaan
orupularoliyum jeevante thudippum
adutthenna doothumaay purappeduvaan
Download Song