Krupayin uravidam yeshu nathha
Verse 1കൃപയിൻ ഉറവിടം യേശു നാഥാ
നീയെന്നാശ്രയം അഭയം ഗോപുരം
എന്നാളുമീ മരുവിൽ
Verse 2യിസ്രയേൽ ജനത്തിനു മേഘം സദാ
മരുഭൂവിൽ തണലായ് തീർന്നതുപോൽ
ചൂടേറുമീ വൻ പാഴ് മരുവിൽ നിൻ
വൻ കൃപ തണലേകണേ കൃപയിൻ
Verse 3താങ്ങുവാനാവാത്ത ഭാരങ്ങളാൽ
എന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾ
ആശ്വാസദായകൻ യേശുവിൻ ചാരേ
ആശ്വാസം കണ്ടേൻ ഞാനും കൃപയിൻ
Verse 4കഷ്ടതയാൽ അനുസരണം തികഞ്ഞവനാം
കർത്താവെൻ കഷ്ടതയിൽ തുണയായവൻ
ശത്രുവിൻ മുമ്പാകെ മേശയൊരുക്കി
ജയളിയായ് നടത്തീടുന്നു കൃപയിൻ...
Verse 5എൻ പ്രിയനോടെന്നും അനുരൂപനായ്
നിത്യസൗഭാഗ്യ സങ്കേത നഗരേ
മഹിമകൾ ചൂടി മഹത്വത്തിൽ വാഴാൻ
എന്നുള്ളം കാംക്ഷിക്കുന്നേ വേഗം കൃപയിൻ...
Verse 1kripayin uravidam yeshu naathhaa
neeyennaashrayam abhayam gopuram
ennaalumee maruvil
Verse 2yisrayel janatthinu megham sadaa
marubhoovil thanalaay theernnathupol
chooderumee van paazh maruvil nin
van kripa thanalekane;- kripayin
Verse 3thaanguvaanaavaattha bhaarngalaal
ennaathmaavullil vishaadikkumpol
aashvaasadaayakan yeshuvin chaare
aashvaasam kanden njaanum;- kripayin
Verse 4kashdathayal anusaranam thikanjnjavanaam
kartthaaven kashdathayil thunayaayavan
shathruvin mumpaake meshayorukki
jayaliyaay nadattheedunnu;- kripayin...
Verse 5en priyanodennum anuroopanaay
nithyasaubhaagya sangketha nagare
mahimakal choodi mahathvatthil vaazhaan
ennullam kaamkshikkunne vegam;- kripayin...
Download Song