Verse 1കൃപായുഗം കഴിയാറായി
പുതുയുഗം വേഗം വിരിയാറായി
അധിപതി യേശു വന്നിടാറായി
തിരുസഭയെ ചേർത്തിടാറായി
Verse 2സീയോൻ സൈന്യം മയങ്ങുകയോ
യോർദ്ദാനെ നീ കലങ്ങുകയോ
അധികമില്ല കാലം അധികമില്ല
പ്രിയൻ വരവിൻ ഒരുങ്ങിടുക
Verse 3:
ജാതികൾ തമ്മിൽ കലഹിക്കുന്നു
വംശങ്ങൾ വൈരി ഏറിടുന്നു
ഭയപ്പെടേണ്ട തല ഉയർത്തീടുവാൻ
പ്രിയൻ വരവേറ്റം അടുത്തുവല്ലോ
Verse 4:
കുഞ്ഞാടിന്റെ തിരുരക്തത്താൽ
അങ്കി അലക്കി വെളുപ്പിച്ചോരെ
നീതി സൂര്യൻ വെളിപ്പെടുമ്പോൾ
തേജസ്സസിൽ വേഗം ചേർത്തീടുമേ
Verse 5:
രാത്രിയാമം തീർന്നുവല്ലോ
കൃപയുടെ വാതിൽ അടയുകയായി
ബുദ്ധിയുള്ള കന്യകെ ഉണരുക നീ
സത്യ മണവാളനെ എതിരേൽക്കുവാൻ
Verse 1kripaayugam kazhiyaaraayi
puthuyugam vegam viriyaaraayi
adhipathi yeshu vannidaaraayi
thirusabhaye chertthidaaraayi
Verse 2seeyon sainyam mayngukayo
yorddaane nee kalngukayo
adhikamilla kaalam adhikamilla
priyan varavin orungiduk;-
Verse 3jaathikal thammil kalahikkunnu
vamshngal vairi eridunnu
bhayappedenda thala uyarttheeduvaan
priyan varavettm adutthuvallo;-
Verse 4kunjnjaadinte thirurakthatthaal
angki alakki veluppicchore
neethi sooryan velippedumpol
thejassasil vegam cherttheedume;-
Verse 5raathriyaamam theernnuvallo
kripayude vaathil adayukayaayi
buddhiyulla kanyake unaruka nee
sathya manavaalane ethirelkkuvaan;-
Download Song