Krushathil enikkai jeevanvedinjavine
Verse 1ക്രൂശതിൽ എനിക്കായി
ജീവൻ വെടിഞ്ഞവനേ
ആ മഹാ സ്നേഹമതിൻ
ആഴം എന്താശ്ചര്യമെ
Verse 2സ്നേഹിക്കും നിന്നെ ഞാൻ
നിന്നെ മാത്രം എൻ യേശുവേ
ലോകത്തിൻ മോഹങ്ങൾ
ചപ്പും ചവറും എന്നെണ്ണുന്നു ഞാൻ
Verse 3മറച്ചുവച്ചിരിക്കുന്നതാം
പാപങ്ങളെ എല്ലാം
പുറത്താക്കി എൻ ഹൃദയം
ഒരുക്കുന്നു നിനക്കു പാർക്കാൻ
Verse 4സ്നേഹിക്കുന്നു നിന്നെ ഞാൻ
സകലത്തിനും മേലായ്
ഹൃദയത്തിൻ ആഴങ്ങളിൽ
യേശുവേ നീ മാത്രം
Verse 1krushathil enikkaayi
jeevan vedinjavane
aa mahaa snehamathin
aazham entha’ascharyame
Verse 2snehikkum ninne njaan
ninne mathrram en yeshuve
lokathin mohangkal
chappum chavarum ennennunnu njaan
Verse 3marachu’vachiri’kkunnathaam
paapangkale ellaam
purathakki en hridayam
orukunnu ninaku paarkkaan;-
Verse 4snehikunnu ninne njaan
sakalathinum melaay
hridayathin aazhangkalil
yeshuve nee maathram;-
Download Song