ക്രൂശിലെ സ്നേഹത്തിനായ്
എന്തു ഞാൻ പകരം നല്കും
ക്രൂശിലെ ത്യാഗത്തിനായ്
എന്തു ഞാൻ തിരികെ നല്കും
Verse 2
രക്ഷതൻ പാനപാത്രം
കൈകളിൽ എന്തി നാഥാ
ജീവകാലം മുഴുവനും ഞാൻ
നിന്നെ-പാടി വാഴ്ത്തിടുമേ
Verse 3
സ്വർഗ്ഗ മഹിമകൾ വെടിഞ്ഞ്
പാരിലെന്നെ തേടി വന്ന
ആ മഹൽ സ്നേഹത്തിനായ്
എന്തു ഞാൻ പകരം നല്കും
Verse 4:
എനിക്കായ് മരിച്ചവനെ
എനിക്കായ് തകർന്നവനെ
വീണ്ടെടുപ്പിൻ മറുവിലയായ്
എന്തു ഞാൻ പകരം നല്കും
Verse 5:
നിന്നെ പേറും വാഹനമായ്
നിൻ സാക്ഷ്യം വഹിച്ചിടുവാൻ
ഒരു ചെറു ജ്വാലയായ് ഞാൻ
നിനക്കായ് എരിഞ്ഞടങ്ങാൻ
Verse 6
എന്നെ ഞാൻ അർപ്പിക്കുന്നേ
നിൻ സേവക്കായി നാഥാ
ഉടച്ചു നീ പണിതിടുക
നിൻ മാന പാത്രമായി