Krushin maravil njaan varunnithaa enne
Verse 1ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെ
ശുദ്ധമാക്കിടുക നീ രക്ഷകാ(2)
പാപക്കറ നീക്കി ഊനമെല്ലാം പോക്കി
ജീവ നദിയെന്നിൽ ഒഴുക്കുക ഇപ്പോൾ(2)
Verse 2തുറന്ന ചങ്കിലെ ചോരയാലെ എന്നെ
കഴുകുക ഞാനും നിന്നെ നേടുവാൻ(2)
ജീവമന്നയേകി പുതുക്കത്തോടെന്നെ
നടത്തുക നന്നായ് നിന്റെ ഹിതം പോലെ(2)
Verse 3ലോകത്തിൽ ഞാൻ അന്യൻ
നിന്നിൽ സർവ്വ ധന്യൻ കഷ്ടമേതും
നേട്ടം മുന്നിൽ കാണുന്നു(2)
ജീവപാതേ ഓടി വിൺ മഹത്വം നേടി
കുഞ്ഞാടേ ഞാൻ നിന്നിൽ ചേർന്നിടട്ടെ അന്ത്യം(2)
Verse 1krushin maravil njaan varunnithaa enne
shuddhamaakkidukaa nee rakshakaa
papakkara neekki unamellaam pokki
jeeva nadiyennil ozhukkuka ippol
Verse 2thuranna changkile chorayale enne
kazhukuka njaanum ninne neduvaan
jeeva’mannayeki puthukka'thhodenne
nadathuka nannaay ninte hitham pole
Verse 3lokathil njaan anyan
ninnil sarvva dhanyan kshtamethum
nettam munnil kaanunnu(2)
jeeva'paathe odi vin'mahthvam nedi
kunjade njaan ninnil chernnidatte anthyam(2)
Download Song