Krushum vahichaa kunnin meethe
Verse 1ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
ക്ലേശം സഹിച്ചോരഗതിയെപ്പോലെ ചാകുവതാരോ
Verse 2സർവ്വേശ്വരനേകസുതനോ?
സൽദൂത വന്ദിതനോ?
സുരലോകെനിന്നും നമ്മെ തേടിവന്ന സ്നേഹിതനോ?
Verse 3നീ വാക്കാൽ ചെയ്തോരുലകിൽ
നിൻ കൈ രചിച്ചോർക്കരികിൽ
നീ വന്ന നേരം ബഹുമതിയായവർ തന്നതു കുരിശോ
Verse 4എന്നാധിയകറ്റാൻ തനിയേ
ക്രൂശെടുത്ത ദൈവസുതാ
പിന്നാലെ ഞാനെൻ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ
Verse 5എൻ ജീവിതകാലം മുഴുവൻ
നിൻ സ്നേഹമാധുര്യം
പാടിപ്പുകഴ്ത്താൻ നാഥാ തരിക
നാവിനു ചാതുര്യം
Verse 1krushum vahicha kunninmethe pokuvatharo
klesham sahichoragathiyeppole chakuvatharo
Verse 2sarveshvaranekasuthano?
saldootha vandithano?
suralokeninnum namme thedivanna snehithano?
Verse 3nee vakkaal cheythorulakil
nin kai rachichorkkarikil
nee vanna neram bahumathiyayavar
thannathu kurisho
Verse 4ennaadhiyakattan thaniye
krushedutha daivasutha
pinnaale njaanen krushumeduthu
varunnithaa krupa tha
Verse 5en jeevithakaalam muzhuvan
nin snehamaadhuryam
paadipukazhthan nathaa tharika
navinu chathuryam
Download Song