ക്രൂശുമേന്തി പോയിടും ഞാൻ
യേശുവിനായ് പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതുനാട്ടിലും
Verse 2
യേശുവിനായ് ഞാൻ പോകും
യേശുവിൻ വേല ചെയ്യും
യേശുവിനായ് എൻ അന്ത്യത്തോളവും
Verse 3
പർവ്വതങ്ങൾ താഴ്വരയോ
സാരമില്ല പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതു നാട്ടിലും
Verse 4:
വഴിവിശാലം ഞെരുക്കമാകിലും
സാരമില്ല പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതുനാട്ടിലും
Verse 5:
പട്ടണങ്ങൾ ഗ്രാമങ്ങൾ
ഏതായാലും പോയിടും ഞാൻ
താൻ വിളിച്ചാൽ പോയിടും ഞാൻ
യേശുവിനായ് ഏതുനാട്ടിലും