കുഞ്ഞാടെ മഹത്വം കുഞ്ഞാടെ സ്തോത്രം
എനിക്കായ് തകർന്ന രക്ഷകാ സ്തോത്രം
Verse 2
കർത്താവു താൻ ഗംഭീര നാദത്തോടും
പ്രധാന ദൂതൻറെ ശബ്ദത്തോടും
ദൈവത്തിൻറെ കാഹളത്തോടും
സ്വർഗത്തിൽ നിന്നും ഇറങ്ങിവരും
Verse 3
കാന്തയാം നമ്മെ ചേർപ്പാൻ വേഗത്തിൽ വന്നിടും
നിനയാത്ത നാളതിൽ മേഘത്തേരിൽ വന്നീടും
ഒരുങ്ങാം ഒരുങ്ങാം ദൈവസഭ ഒരുങ്ങാം
ഒരുങ്ങാം ഒരുങ്ങാം കാന്തനായി ഒരുങ്ങാം
Verse 4
ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തീടും
ജീവനോടെ ഉള്ളവർ രൂപാന്തരം പ്രാപിക്കും
കണ്ണിമയ്ക്കും മാത്രയിൽ പ്രിയനോട് ചേർന്നിടും
കോട കോടി ശുദ്ധരാൽ ആനന്ദത്താൽ പാടിടും
Verse 5
എല്ലാ കണ്ണും കണ്ടിടും സുന്ദര രൂപനെ
എല്ലാ നാവും വാഴ്ത്തിടും യേശുമഹാ രാജനെ
ഹാ എത്ര ആനന്ദം ആ മഹൽ സമ്മേളനം
ശുദ്ധരൊത്തു കൂടിടും ഹല്ലെലുയ്യ പാടിടും
Verse 6
കണ്ണീരില്ലാ നാടതിൽ ദുഃഖമില്ല വീടതിൽ
മൃത്യുവില്ലാ നാടതിൽ പ്രിയനേ ഞാൻ കണ്ടിടും
അല്ലലില്ലാ നാടതിൽ പ്രിയനൊത്തു വാണീടും
പൊൻമുഖം ഞാൻ മുത്തിടും ആനന്ദത്താൽ പാടിടും