കുഞ്ഞാട്ടിൻ കല്ല്യാണ മഹൽ ദിനത്തിൽ നാം
കാന്തയായ് നിൽക്കും ശോഭാ പരിപൂർണ്ണതയോടെ
മിന്നുന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു നാം
പ്രിയൻ മുഖം കണ്ടാനന്ദിക്കും നിത്യയുഗങ്ങൾ
Verse 2
ആയിരമായിരം ദൂതന്മാർ ശുശ്രൂഷ
ലഭിക്കുമെന്റെ പ്രിയനുമായ് വാഴും സമയം
നിത്യാനന്ദത്താലെൻ ഹൃദയമാദിനം
കവിഞ്ഞൊഴുകും വൻ നദിപോൽ ബഹുദൂരമായ്
Verse 3
കാന്തനും കാന്തയും കല്ല്യാണ ശാലയിൽ
എണ്ണമില്ലാത്ത ശുദ്ധർ മദ്ധ്യേ വാഴും ചന്തമായ്
ലഭിക്കുമന്നെനിക്കസംഖ്യം നിക്ഷേപം
പ്രമോദമായ് വാണിടും ഞാൻ യുഗായുഗങ്ങളായ്
Verse 4
ശോഭിക്കും കിരീടം ബഹുവർണ്ണങ്ങളായ്
എൻ ശരിസ്സിൽ വച്ചനുദിനമാശിസ്സരുളും
രാജപുരോഹിത വിശുദ്ധ വംശമായ്
സിംഹാസനത്തിൽ വാഴും രാജരാജൻ കൂടെന്നും
Verse 5
എൻ പ്രിയൻ തീർക്കുവാൻ പോയൊരു വീടതിൽ
സുഭിക്ഷമായ് വസിച്ചീടും വ്യത്യാസം വന്നിടാ
ഈ ലോക സ്ഥാനമാനങ്ങൾ വെടിഞ്ഞു ഞാൻ
കർത്താവിൻ പിൻപെ പോകും സ്വർഗ്ഗ ദേശത്തെത്തുമെ
Verse 1
kunjnjaattin kallyaana mahal dinatthil naam
kaanthayaay nilkkum shobhaa paripoornnathayode
minnunna vasthrngal dharicchukondu naam
priyan mukham kandaanandikkum nithyayugngal