കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായ്തീർന്നു
തൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും(2)
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റിൽ നിന്നെന്നെ നീ വീണ്ടെടുത്തതിനാൽ
സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും
Verse 2
ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ
മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി(2)
ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക്
ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നു
ദൂതന്മാരുടെ മദ്ധ്യത്തിൽ
Verse 3
എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ(2)
നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടും
രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും
രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ
കോടികോടി യുഗങ്ങളായി
Verse 4
മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നിടും
എൻക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോൾ(2)
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ
എൻശത്രുവിന്നത് എടുപ്പാൻ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശു രാജൻ മുമ്പാകെ