Verse 1കുരിശെടുത്തെൻ യേശുവിനെ
അനുഗമിക്കും ഞാനന്ത്യംവരെ
Verse 2ഭാരങ്ങൾ നേരിടുമ്പോൾ
കരങ്ങളാൽ താങ്ങിടുന്നു
മരണത്തിൻ താഴ്വരയതിലുമെന്നെ
പിരിയാത്ത മാധുര്യ നല്ല സഖിതാൻ
Verse 3അവനെന്നെയറിഞ്ഞിടുന്നു
അവനിയിൽ കരുതിടുന്നു
ആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾ
അവലംബമായെനിക്കവൻ മാത്രമാം
Verse 4മാറിടും മനുജരെല്ലാം
മറന്നിടും സ്നേഹിതരും
മാറ്റമില്ലാത്തവനെൻ മനുവേൽ
മഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്
Verse 5തീരണം പാരിലെൻനാൾ
തിരുപ്പാദസേവയതാൽ
ചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽ
അരുമയോടവനെന്നെ മാറോടണയ്ക്കും
Verse 1kurisheduthen yeshuvine
anugemikum njaan athyam vare
Verse 2bharangkal neridumpol
karangalal thangkidunnu
maranathin thazhvara athilum'enne
piriyatha madhurya nalla sakhi-than;-
Verse 3avan enne arinjidunnu
avaniyil karuthidunnu
aavashya bharangal ananjidumpol
avalambamai enikkavan mathramam;-
Verse 4maridum manujarellam
marannidum snehitharum
mattamillathavan en manuvel
mahimayil vaazhunnu innum enikkayi;-
Verse 5theranam paarilen-nal
thiruppada sevayathal
cherum njaan oduvilen priyannarikil
arumayodavan enne marodanyakkum;-
Download Song