Kurishin nizalathilirunnu mama
Verse 1കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ
ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേ
Verse 2പാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ച
യേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെ
Verse 3മരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറും
മരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളും
Verse 4കഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽ
തിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻ
Verse 5മഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തു
അനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെ
Verse 6നഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ
തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽ
Verse 7അടവിതരുക്കളിനിടയിൽ... എന്നരീതി
Verse 1kurishin nizhathilirunu mama naathane dhyanikave
hridayathin vinakalakave kshana nerathil neengidume
Verse 2paadum njaan nithyajeevane thanene rakshicha
yeshuvin snehathe orunaalum marannidathe
Verse 3maruvil maravidamorukkum irul pathayiloli vitharum
maranathin nizhalil dhairyamay nilpan
enikkavan krupayarulum
Verse 4kadina vishamangal varikil kodum kshamavum neridukil
thirupadam thirayum dassare ennum kshemamay pularthidum than
Verse 5mahiyin mahimakal veruthu anuvelavum krusheduthu
anugamichedum njanimbamay manuvelane mama priyane
Verse 6nabhassil varumavan mahassil jayakahala nadamode
thirujanam viravil cherume nithya bhavanathil thanarikil
Verse 7Adavitharukkalinidayil... enna reethi
Download Song