Kurishinte thanalanete abhayameneshunaya
Verse 1കുരിശിന്റെ തണലാണെന്റെ
അഭയമെന്നേശുനായകാ
തുണയെനിക്കേകിടേണമേ
അണയുന്നു പാദപീഠേ ഞാൻ
Verse 2ഉലകസ്ഥാപനം മുൻപെന്നെ
ഫലമേകാൻ തിരഞ്ഞെടുത്തു
ഉലകാവസാന നാളോളം
അലയാതെ കാത്തിടുമവൻ
Verse 3നമ്മെ അവൻ അറിയുന്നെന്നും
തിന്മയ്ക്കായ് ചെയ്കില്ല താനൊന്നും
നന്മയ്ക്കായ് നല്കുന്നതോർത്തെന്നും
സന്മനസ്സാൽ സഹിച്ചീടുക
Verse 4ശത്രു നമ്മെ എതിർത്തെന്നാലും
മിത്രമായോർ കൈവെടിഞ്ഞാലും
തത്രപ്പെട്ടുള്ളം കലങ്ങല്ലെ
കർത്തനിൽ വിശ്വസിച്ചുറയ്ക്കാം
Verse 5കാട്ടൊലിവായിരുന്ന നമ്മെ
നാട്ടൊലിവോടവനൊട്ടിച്ചു
സൽഫലം കായ്ച്ചുലഞ്ഞിടട്ടെ
വല്ലഭനുല്ലാസമാകട്ടെ
Verse 6ലോകമാമീ സമുദ്രത്തൂടെ
വിശ്വാസത്തിൻ പടകേറി നാം
അക്കരെക്കാണും പ്രകാശത്തെ
ലക്ഷ്യമാക്കിയാത്രതുടരാം
Verse 1Kurishinte thanalaanente
abhayamennesu naayakaa
thuna enikekidename
anaunnu padapeedte njaan
Verse 2ulaka sthapanam mumpenne
bhalamekan thiranjeduthu
ulakavasana nalolam
alayathe kathidumavan
Verse 3namme avan ariyunnennum
thinmakai cheikilla thanonnum
nanmakai nalkunnath orthennum
sanmanassal sahichiduka
Verse 4shathru namme ethirthennaalum
mithramayor kai vedinjaalum
thathrapettullam kalangkalle
karthanil vishvasichurykkaam;-
Verse 5kaattolivairunna namme
naattolivod avan ottichu
salbhalam kaaychulanjidatte
vallabhanullasamakatte;-
Verse 6lokamaame samudrathoode
vishvasathin padakeri naam
akkarekkaanum prakaashathe
lakshyamakki yaathra thudaraam;-
Download Song