Kurishum nija tholileduthoru vangrimel
Verse 1കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽ
കരേറിപ്പോകുന്ന കാഴ്ച കാണ്മിൻ
Verse 2അവനീശസുതൻ മഹിമോന്നതനാം
അവനീശ്വരരിൽ ബഹുവന്ദിതനാം
അവനീവിധമേഴസമാനമുഴന്നതു കാണ്മിൻ
പാപികളാം നരർക്കായ്
Verse 3സഹതാപമൊരുത്തനുമില്ലവനിൽ
സഹകാരികളൊരുവരുമില്ലരികിൽ
സർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽ
പാപികളാം നരർക്കായ്
Verse 4നരികൾക്കു വസിപ്പതിനായ് കുഴിയും
പറവയ്ക്കു വസിപ്പതിന്നായ് കൂടും
ഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാ
തിപ്പാരിൽ സ്ഥാനമില്ല
Verse 5നരകാഗ്നിയിൽ നരരാകുലരായ്
എരിയാനിടയാകരുതായതിനായ്
ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻ
കാരുണ്യമേതുമെന്യേ
Verse 1Kurisum nija tholileduthoru
Vangiri mel kareri
Pokunna kazhcha kanmeen
Verse 2Avan eshasuthan mahi monnathanam
Avan eshwaranil behu vandithanam
Avanee vidha mezha samanam uzhannathu kanmeen
papikalam nararkkay
Verse 3Sahathapam oruthanum illavanil
Sahakarikal oruvarum illarikil
Sarveshwaranum kai vittathu darunamorthal
papikalam nararkkay
Verse 4Narikalkku vasippathinay kuzhiyum
Paravakku vasippathinay koodum
Bhuvil undivano thala chayppathinay kurishalla-
thipparil sthanamilla
Verse 5naraaka agniyil narara akularay
eriyanidayakaruthayathinay
choriyunnavanil durithangal asheshavumeshan
karunyam eethumenye
Download Song