Kuruki njarangi kaathirikkum
Verse 1കുറുകി ഞരങ്ങി കാത്തിരിക്കും
കുറുപ്രാവേ നിൻ ഇണ വരാറായ് (2)
Verse 2ആരും മരുവിൽ ഒരു തുണയില്ലെന്ന്
ഒരു ഉരുവും നീ നിനയരുതേ
ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ
കരുതിയതെല്ലാം നിനക്കല്ലയോ
Verse 3നാടും വീടും കൂടുള്ളോർ വെടിയും
ഇടുക്കമീ പാത നീ കടന്നീടേണം
മടുത്തിടാതെ സ്ഥിരത വിടാതെ
ഒടുക്കംവരെ നീ സഹിച്ചീടേണം
Verse 4കറ വാട്ടം കളങ്കം മാലിന്യമെന്യേ
നിറതേജസ്സോടെ മുൻ നിറുത്തിടാൻ
പാറയാം പ്രീയൻ നിനക്കായ് പിളർന്ന
മറവിൽ നീയിരുന്നു പൂർണ്ണയാകാം
Verse 5ഇഹപര മഹിമ അഖിലവുമൻപായ്
സഹജെ നിനക്കായ് കരുതിയവൻ
കാഹള നാദം ശ്രവിക്കേ നീ പറക്കും
മോഹന നിമിഷം ആഗതമായ്
Verse 1Kuruki njarangi kaathirikkum
Kurupraave nin ina varaaraay (2)
Verse 2Aarum maruvil oru thunayillenne
oru uruvum nee ninayaruthe
orukkaan poyi varumennurachon
karuthiyathellaam ninakkallayo;-
Verse 3Naadum veedum koodullorr vediyum
idukkamee paatha nee kadanneedenam
maduthidaathe sthiratha vidaathe
odukkam’vare nee sahicheedenam;-
Verse 4karra vattam kalankam maalinyamenye
nirathejassode mun niruthidaan
paarayaam prieyan ninakkaay pilarnna
marravil neeyirunnu poornnayaakaam;-
Verse 5ihapara mahima akhilavumanpaay
sahaje ninakkaay karuthiyavan
kaahala naadam shravikke nee parakkum
mohana nimisham aagathamaay;-
Download Song