Lakshopa laksham doothar sevithanithaa
Verse 1ലക്ഷോപലക്ഷം ദൂതർ സേവിതനിതാ
യോഹന്നാൻ വെളിപ്പാൽ കണ്ടപോൽ മേഘരൂഢനായ്
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
Verse 2തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ
സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
Verse 3ഖെറുബുകൾ സാറാഫുകൾ ദൂതരിവർ
സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ
വാനിൽ വാനിൽ വരുന്നു ശീഘ്രമായ്
Verse 4ആർത്തു പാടുന്നോർത്തു കേൾക്കുവിനത്
വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കൊത്തതാം ഒലി
വാനിൽ വാനിൽ അതിഗംഭീരമായ്
Verse 5നിത്യ യൗവ്വനത്തിൽ കിരീടം ചൂടി
ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേത്രദ്വയങ്ങളാൽ
വാനിൽ വാനിൽ ദ്യുതി പരക്കുന്നു
Verse 6വിജയശ്രീയാൽ പ്രസന്നത ഏറും ഏറും
മധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻ
വാനിൽ വാനിൽ അതിപ്രസന്നമായ്
Verse 7രഥങ്ങളുടെ ഗംഭീരാരവം അതാ
ദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാ
വാനിൽ വാനിൽ ധ്വനി പ്രഘോഷമായ്
Verse 8ദൈവത്തിന്റെ കാഹളധ്വനി ധ്വനി
രാജാധിരാജനാം സുതനിൽനിന്നു താൻ പുറപ്പെടുന്നിതാ
വാനിൽ വാനിൽ അതിഗംഭീരമായ്
Verse 9മണ്ണിലുറങ്ങുന്നതാം വൃതർ വൃതർ
ഇതിമുഹൂർത്തത്തിലുയിർത്തെഴുന്നതി പ്രസന്നവദനരായ്
ശീഘ്രം ശീഘ്രം അതിസമ്മോദരായ്
Verse 10തന്നെ നോക്കി പാർത്തിടും ജനം ജനം
കാഹളധ്വനി കേൾക്കും മാത്രയിൽ വാനിൽ പൂകുമേ
മോദാൽ മോദാൽ വാനിൽ പൂകുമേ
Verse 11ഇവിടെക്കയറി വരുവീനെന്നുള്ള വിളി-
കേട്ടിട്ടാശ്വാസം ലഭിക്കുവാൻ ചെവികൊതിക്കുന്നുഗ്രമായ്
കേൾപ്പാൻ കേൾപ്പാൻ കൊതിക്കുന്നുഗ്രമായ്
Verse 1lakshopa laksham doothar sevithanithaa
yohannaan velippadil kandapol megharoodanay
vaanil vaanil varunnu vazhthuvin
Verse 2thurakkappetta kizake'vathililude
sakala vishuddha dutha'sanga'parivarathode
vanil vanil varunnu vazhthuvin;-
Verse 3kerubukal sarafukal dutharivar
svarna'kkahalam karthil'enthiya vishuddha'gethakar
vanil vanil varunnu sheghramayi;-
Verse 4aarthu padu'nnorthu kelkuvinathu
valya peru'vellati'nirachil'kottatham oli-
vanil vanil athi'gham'bheramay;-
Verse 5nithya yauvvanathil kireedam choodi
jaya santhoshathal kathiroli chinnum nethra’dvayangalal
vaanil vaanil dyuthi parakkunnu;-
Verse 6vijayashreyal prasannatha eerum eerum
madhyasthathayil ninnu marettarumanathan than
vaanil vaanil athiprasannamay;-
Verse 7rathangalude gambheera’ravam athaa
doothasamghathin chirakadikkothu muzhangunnu sada
vaanil vaanil dhvani praghoshamay;-
Verse 8davathinte kahala'dhwani dhavani
rajathi'rajanam suthanilninnu than purppedunnitha
vanil vanil athi'gham'bheramay;-
Verse 9mannilurangunnatham vrithar vrithar
ithimuhorthathiluyirthezhunnathi prasannavadanaray
sheghram sheghram athisammodaray;-
Verse 10thanne nokki parthidum janam janam
kahala'dhavani kelkkum mathrayil vanil pukume
modal modal vanil pukume;-
Verse 11ivide'kkayari varuveen'ennulla vili-
kettitta'ashvasam labhikuvan chevi'kotikunn’ugramay
kelppan kelppan kotikunn’ugramay;-
Download Song