Lakshyamathane en aashayathane en jeeva
Verse 1ലക്ഷ്യമതാണേ എൻ ആശയതാണേ
എൻ ജീവനാഥനെ ഞാനെന്നു കാണുമോ
Verse 2ക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയ
എൻ പ്രേമകാന്തനെ ഞാനെന്നു കാണുമോ
ദേവദേവനെ എൻ ത്യാഗവീരനെ
എൻ ജീവിതസുഖം നീ മാത്രമാകുന്നു
Verse 3പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരം
പ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാ
നിത്യസൗഭാഗ്യം ലഭ്യമാകുവാൻ
എത്രകാലം ഞാൻ കാത്തിടണമോ
Verse 4പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാം
നിത്യസൗധത്തിൽ നാം എത്തിടുവാനായ്
യുവസോദരങ്ങളെ യുവകേസരികളെ
നാം ഒന്നുചേരുകജയക്കൊടി ഉയർത്തുക
Verse 5ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ
സീയോൻ പുരിയതോ അധികകാമ്യമേ
എന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോ
അന്നു തീരുമേ ഈ പാരിൽ ദുരിതം
Verse 1lakshyamathaane en aashayathaane
en jeeva nathhane njaan ennu kaanumo
Verse 2krooshil yaagamaayi than chorayoottiya
en premakaanthane njaanennu kaanumo
devadevane en thyaagaveerane
en jeevitha sukham nee maathram aakunnu;-
Verse 3prathyaasha naadine njaan ortthidunneram
prathyaasha ennullil pongidunnithaa
nithya saubhaagyam labhyamaakuvaan
ethrakaalam njaan kaatthidanamo;-
Verse 4poorvva pithaakkal nokki paartthathaam
nithya saudhatthil naam etthiduvaanaay
yuva sodarngale yuva kesarikale
naam onnu cheruka jayakkodi uyartthuka;-
Verse 5ie paazh marubhoomi enikkaanandamalle
seeyon puriyatho adhikakaamyame
ennu chennu njaan veettil cherumo
annu theerume ie paaril duritham;-
Download Song