ലോകം മുഴുവൻ യേശുവിനായ്
അതാണു ലക്ഷ്യമെന്നിൽ
എതിരുകൾ ഉണ്ടതിൽ ഭയമില്ല
പോയിടും യേശുവിനായ്(2)
Verse 2
നിന്ദയും ദുഷിയും പീഢയും
കഷ്ടവും ഏറിയെന്നാകിലും
രോഗവും ദുഃഖവും പട്ടിണി
ഭാരങ്ങൾ ഏറിയെന്നാകിലും
പോയിടും യേശുവിനായ്
ഞാൻ പാടിടും യേശുവിനായ്
ലോകം മുഴുവൻ നേടിടും യേശുവിനായ്
Verse 3
ഇടുക്കവും ഞെരുക്കവുമേറുമീ പാതയിൽ
പതറാതോടുമെങ്കിൽ
അണിഞ്ഞിടും നിശ്ചയം ജയ കിരീടം
നാം ഒടുവിൽ നിശ്ചയമായ്
പോയിടും യേശുവിനായ്
ഞാൻ പാടിടും യേശുവിനായ്
ലോകം മുഴുവൻ നേടിടും യേശുവിനായ്
Verse 4
വാരി വിതറീടുവാൻ സുവിശേഷമാം വിത്ത്
കെയ്ത് അടുക്കീടുവാൻ
ആത്മാക്കൾ യേശുവിനായ്
പിന്നെ തിരഞ്ഞെടുപ്പിൻ നൂറുമേനിയിൻ
ഫലങ്ങൾ അതുമാത്രം
പോയിടും യേശുവിനായ്
ഞാൻ പാടിടും യേശുവിനായ്
ലോകം മുഴുവൻ നേടിടും യേശുവിനായ്