Lokathin papam chumappan yeshu
Verse 1ലോകത്തിൻ പാപം ചുമപ്പാൻ
യേശുനായകൻ ക്രൂശിലേറി
തിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞ
മഹാസ്നേഹത്തെ ഓർക്കുക നീ
Verse 2നിന്റെ ദേഹവും ദേഹിയും ആത്മാവും
ഒരുപോൽ പൂണ്ണമായ് സമർപ്പിക്കുക
Verse 3പാപങ്ങൾ ക്ഷമിക്കുവാനും
നിന്റെ രോഗങ്ങൾ നീക്കുവാനും
അതിശക്തനായുള്ളൊരു നായകനാണവൻ
ദൈവമെന്നോർത്തിടുക
Verse 4ലോകത്തെ മറന്നീടുക
നിന്റെ ജീവനെ വെറുത്തീടുക
നിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽ
അവൻ അഭിഷേകം ചെയ്തിടുമേ
Verse 5കഷ്ടത പെരുകി വന്നാൽ
നൊടിനേരത്തിൽ തീരുമത്
അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്റെ
നിത്യ ഘനമാണെന്നോർത്തിടുക
Verse 6കാഹളം ധ്വനിച്ചിടാറായ്
തന്റെ കാന്തയെ ചേർത്തിടാറായ്
നീയും അതിവേഗം ഉണർന്നു നിൻ
രക്ഷകനെ എതിരേൽക്കുവാനൊരുങ്ങീടുക
Verse 1lokathin paapam chumappan
yeshu nayakan krushileri
thiru'rakthamavan ninakay chorinja
maha snehathe orkkuka nee
Verse 2ninte dehavum dehiyum aathmavum
orupol purnnamay samarppikkuka
Verse 3papangkal kshemikkuvaanum
ninte rogangkal nekkuvanum
athishakthanayulloru nayakan anavan
daivam ennorthiduka;-
Verse 4lokathe maranniduka
ninte jeevane verutheduka
ninne svorgeyanakkuvan aathmavinal
avan abishekam cheythidume;-
Verse 5kashdatha peruki vannal
nodi nerathil therumathu
athin prathibhalamo divya thejassinte
nithya kana'manenn’orthiduka;-
Verse 6kahalam dvonichidaray
thante kanthaye cherthidaray
neeyum athivegam unarnnu nin
rakshakane ethirelkkuvan orungeduka;-
Download Song