ലോകത്തെ ഭരിച്ചിടുവാൻ
ശാലേമിൻ രാജാധിരാജൻ വരും
ഇഹത്തിൽ ലോകത്തെ ഭരിച്ചിടുവാൻ
ശാലേമിൻ രാജാധിരാജൻ വരും
Verse 2
ഭരണകൂടങ്ങളെ തകർത്തുടച്ചിടും താൻ
ഭരണമോ പുതുതാക്കും അപ്പോൾ
രാജാധി രാജാവായി ശ്രീയേശു രക്ഷകൻ
നീതിയായി ഭരണം ചെയ്യും (2)
Verse 3
ഇതുവരെ ഭരിച്ചവരിൽ നിന്നും
സ്വർഗ്ഗസ്ഥനേറ്റടുക്കും - ഭരണം
ശാലേമിൻ രാജനാം തന്നുടെ സുതനെ
ഏൽപ്പിക്കും രാജ്യമന്നു- അപ്പോൾ
ഇടർച്ചകളകവെ ഇടറി ഓടിടുമേ
ശാന്തത മാത്രമത്രെ (2)
Verse 4
എന്തൊരു ശാന്തതയാണീ ലോകം
എൻ പ്രിയൻ ഭരിച്ചിടുമ്പോൾ (2)
ചെന്നായും കുഞ്ഞാടും പാമ്പുകൾ പൈതങ്ങൾ
തമ്മിലോ ശല്യമില്ല അന്ന്
ഏവരും സ്വൈര്യമായി വാഴുന്ന കാലമായി
ശാലേമിൻ അനുഭവമായി (2)
Verse 5
ഇടയനന്നേകമാകും
ആട്ടിൻ കൂട്ടവും ഒന്നാകും (2)
ഇതുവരെ പലപല ജാതിയാൽ അറിഞ്ഞവർ
യേശുവിലൊന്നാകും - അന്ന്
പല വിധ കളറുകൾ കാണുകില്ലാകയാൽ
പരനോടു തുല്യരത്രെ (2)