Maa paapi enne thedivannoru
Verse 1മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ യേശുവേ മമ ആശ
തൻ വീണയിൽ കൂടെ മോദ ഗാനങ്ങൾ പാടും ഞാൻ
Verse 2സ്വർ മഹിമകളാകവെ വെടിഞ്ഞിദ്ധരയതിൽ വന്നു താൻ
സർവ്വ ലോകത്തിൻ സർവ്വപാപവും തമ്പുരാൻ വഹിച്ചില്ലയോ?
Verse 3ഏകനാൽ വന്നപാതകം തീർപ്പാൻ ഏകനായവൻ വന്നതോ
സ്നേഹമാണതിൻ കാരണമെന്ന തോർത്തുപാടി സ്തുതിക്കും ഞാൻ
Verse 4സ്നേഹദീപം കൊളുത്തിയീലോക ഘോരമാം കൂരിരുട്ടിൽ നീ
നീതിമാർഗ്ഗത്തെ ഓതി എൻ പ്രിയ പ്രാണനായകനായവൻ
Verse 5കാത്തുകാത്തുഞാൻ നാഥാ! നിന്നുടെ കാഹളസ്വരം കേൾക്കുവാൻ
യേശുവേ വേഗം വന്നീടണമേ! ആശ പൂർത്തിയാക്കേണമേ
Verse 1maapaapi enne thedivannoru maa manu suthan yeshuve mama aasha
than veenayil koode moda gaanngal paadum njaan
Verse 2swar mahimakalaakave vedinjnjiddharayathil vannu thaan
sarvva lokatthin sarvvapaapavum thampuraan vahicchillayo?
Verse 3ekanaal vannapaathakam theerppaan ekanaayavan vannatho
snehamaanathin kaaranamenna thortthupaadi sthuthikkum njaan
Verse 4snehadeepam kolutthiyeeloka ghoramaam kooriruttil nee
neethimaarggatthe orthi en priya praananaayakanaayavan
Verse 5kaatthukaaththunjaan naathhaa! ninnude kaahalasvaram kelkkuvaan
yeshuve vegam vanneedaname! aasha poortthiyaakkename
Download Song