Maa parishuddhaathmane shakthiyerum
Verse 1മാ പരിശുദ്ധാത്മനെ ശക്തിയേറും
ദൈവമേ വന്നു രക്ഷിക്കണമേ - വേഗമേ
Verse 2പാപിയെന്നുള്ളിൽ
ന്യായങ്ങൾ വാദിച്ചുണർത്തീടുക എൻ
പാപവഴികൾ തോന്നിക്കുക വേഗമേ...
Verse 3പാപബോധം നല്കുക നീ
നീതിന്യായ തീർപ്പിനെയും
പക്ഷമോടിങ്ങോർമ്മ നല്കുക വേഗമേ...
Verse 4യേശുവോടു ചേരുവാനും
സത്യം ഗ്രഹിച്ചീടുവാനും
എന്നെ ആകർഷിക്കടുപ്പിക്ക വേഗമേ...
Verse 5നല്ല ജീവ വിശ്വാസവും
മോക്ഷ ഭാഗ്യ മുദ്രയതും
നല്കുക വീണ്ടും ജനനവും വേഗമേ...
Verse 6പരിശുദ്ധനാക്കുകെന്നെ
പഠിപ്പിക്ക ദൈവ ഇഷ്ടം
പരനെ! വഴി നടത്തെന്നെ വേഗമേ...
Verse 7ബലഹീനത വരുമ്പോൾ
തുണെച്ചാശ്വാസിപ്പിക്കെന്നെ
പരലോകാനന്ദം കാട്ടുക വേഗമേ...
Verse 1maa parishuddhaathmane shakthiyerum
daivame vannu rakshikkaname - vegame
Verse 2paapiyennullil
nyaayngal vaadicchunarttheeduka en
paapavazhikal thonnikkuka;- vegame...
Verse 3paapabodham nalkuka nee
neethinyaaya theerppineyum
pakshamodingormma nalkuka;- vegame...
Verse 4yeshuvodu cheruvaanum
sathyam grahiccheeduvaanum
enne aakarshikkaduppikka;- vegame...
Verse 5nalla jeeva vishvaasavum
moksha bhaagya mudrayathum
nalkuka veendum jananavum;- vegame...
Verse 6parishuddhanaakkukenne
padtippikka daiva ishdam
parane! vazhi nadatthenne;- vegame...
Verse 7balaheenatha varumpol
thunecchaashvaasippikkenne
paralokaanandam kaattuka;- vegame...
Download Song