Maayayaya lokam sarvavum maayayude
Verse 1മായയായ ലോകം സർവ്വവും മായയുടെ മായയേ
കായവും സൗഭാഗ്യവും ആദായമെല്ലാം മായയേ
Verse 2ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേ
മന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം
Verse 3മാതാപിതാ സോദരരും ഭാര്യയും തനുജരും
മാനമേറും സ്നേഹിതരും മായയുടെ മായയേ
Verse 4ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളിക
കീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ
Verse 5മായയായ ചിന്ത നീക്കി കാര്യമായ യേശുവെ
വീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം
Verse 1Maayayaya lokam sarvvamvum maayayude maayaye
Kaayavum saubhaagyavum aadaayamellaam maayaye
Verse 2Onnumillaathe vannathupol onnumillaathe pokume
Mannile saubhaagymellaam vittakannu pokanam
Verse 3Maathaapithaa sodararum bhaaryayum thanujarum
Maanamerum snehitharum maayayude maayaye
Verse 4Dhaanyavum dhanalaabhavum vishishta peedika maalika
Keerthiyeriya dehamellaam shoonyamaayi pokume
Verse 5Maayayaaya chintha neekki kaaryamaaya yeshuve
Veeryamode seva cheythaal maayayellaam neengippom
Download Song