Mahal sneham mahal sneham para loka
Verse 1മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻ
മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-
മകനെ മരിപ്പതിന്നായ്-(3)
Verse 2സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്
സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-
സകലവും നൽകിടുവാൻ-(3)
Verse 3ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽ
തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-
തിരഞ്ഞെടുത്തവൻ നമ്മെ-(3)
Verse 4മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻ
മനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-
മനുവേലിൻ നിണം ചിന്തി-(3)
Verse 5അതിക്രമ മോചനമാമനുഗ്രഹമവനിൽ
അനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-
അനുഭവിക്കുന്നു നമ്മൾ-(3)
Verse 6മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽ
പിരിയാബന്ധമാണിതു യുഗകാലം വരെയും-
പിരിയാബന്ധമാണിതു-(3)
Verse 1mahal sneham mahal sneham paraloka pithaavu than
makane marippathinnaay kurishil kaivedinjo-
makane marippathinnaay-(3)
Verse 2swargga sthhalngalil'ullanugraham namukkaay
sakalavum nalkiduvaan pithaavinu hithamaay-
sakalavum nalkiduvaan-(3)
Verse 3ulaka sthhaapanatthin mumpulavaayoranapaal
thiranjedutthavan namme thirumumpil vasippaan-
thiranjedutthavan namme-(3)
Verse 4malinatha maari nammal mahimayil vilngaan
manuvelin ninam chinthi narare veendeduppaan-
manuvelin ninam chinthi-(3)
Verse 5athikrama mochanamaam anugrahamavanil
anubhavikkunnu nammal avan thanna kripayaal-
anubhavikkunnu nammal-(3)
Verse 6maranatthaal marayaattha mahal snehaprabhayaal
piriyaabandhamaanithu yugakaalam vareyum-
piriyaa bandham aanithu-(3)
Download Song