Mahathbhuthame kalvariyil kanunna
Verse 1മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം
മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം
സർവ്വലോകത്തിൻ ശാപം
Verse 2ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ
ആദിപരാ! പാപികളെയോർത്ത നിന്നൻപേ
ആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!
ദിവ്യ കാരുണ്യക്കാമ്പേ!
Verse 3വേദനപ്പെടും മനുജനായവതാരം
മേദുര മനോഹരൻ നീ ചെയ്തതിൻസാരം
ആരറിയുന്നതിശയമേ നിന്നുപകാരം!
തവ സ്നേഹമപാരം!
Verse 4തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!
തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!
തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!
ദൈവം കൈവിടുകെന്നോ!
Verse 5സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻ
യോഗ്യതയില്‍-ലഗതിയെനിക്കൽപ്പവുമോർക്കിൽ
ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി
പാപ ശിക്ഷകൾ പോയി
Verse 1Mahathbhuthame kalvariyil kanunna sneham
Mahonnathan vahichidunnu lokathin papam
sarvvamlokathin shapam
Verse 2Aadiyugangal thudassam aayathin munpe
Aadipara! papikaleyortha ninnanpe
Aashrayam athaanenikkull aashayin koombe
Divya kaarunyakkaambe!
Verse 3Vedanappedum manujan aayavatharam
Medura manoharan ne cheythathin saram
Aarariyunn athishayame ninnupakaram
Thava snehamaparam
Verse 4Thirusabhaye than ninathaal vaangukayenno
Thiruhithathin nirnnayangal eevidhamenno
Thiruhrudayam ezhakalkkaay thakarukayenno
Daivam kaividukenno
Verse 5Swargga sukhamanu valavum anubhavamaakkan
Yogyathayill agathiyenikk alppavum orkkil
Bhagyavashal papiyam njaan rakshithanayi
Papa shikshakal poyi
Download Song