മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി-
ട്ടിഹത്തിൽ വന്ന രക്ഷകനേ
ഇഹത്തിൽ നേരിടും സമസ്ത കഷ്ടവും
സഹിപ്പാൻ കൃപ ചെയ്യണമേ
Verse 2:
സുവിശേഷത്തിന്റെ നിമിത്തമുണ്ടാകും
വിവിധ കഷ്ടങ്ങളടിയൻ
ഭവികമെന്നെണ്ണി സഹിപ്പാൻ നീ കൃപ
ദിവസവും ചൊരിയണമേ
Verse 3:
ദരിദ്രകാലത്തു ഞെരുക്കം നേരിട്ടാ
ലൊരിക്കലുമിളകാതെ
കരുതുന്നുണ്ടെനിക്കരുമ താതനെ
ന്നറിഞ്ഞു ഞാനിരിപ്പതിന്നു
Verse 4:
കടുത്ത രോഗങ്ങൾ പിടിച്ചു ഞാനൊന്നു
കിടപ്പതിന്നിടയായാൽ
അടുക്കൽ വന്നെന്റെ കിടക്ക വിരിച്ചു
കിടത്തിടുന്നുടയവനാം
Verse 5:
മരണം വന്നടുത്തീടും നേരത്തും ഞാൻ
തിരുമാറിൽ ചരിഞ്ഞുറങ്ങാൻ
കരുണയിൻ കരമതിനാലെന്നുടെ
ശരീരം നീ തഴുകണമേ
Verse 6:
ഒരിക്കലേവനും : എന്ന രീതി