Mahathvam mahathvam - daivakunjadine
Verse 1മഹത്വം മഹത്വം മഹത്വം
മഹത്വം ദൈവകുഞ്ഞാടിന്
സത്യാരാധന സ്വീകരിപ്പാൻ
യോഗ്യനാം ക്രിസ്തുവിനു
Verse 2പാപമില്ലാത്തവൻ പാരിൽ വന്നു
ലോകത്തിൻ പാപം ചുമന്നൊഴിപ്പാൻ
കഷ്ടത സഹിച്ചവൻ ക്രൂശിലേറി
പാപികൾക്കായി ജീവരക്തമേകി
Verse 3ക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തം
സർവ്വ പാപക്കറ പോക്കി നമ്മെ
ദൈവത്തിനു പ്രിയ മക്കളാക്കി
തൻ മുഖം കണ്ടെന്നുമാരാധിപ്പാൻ
Verse 4പ്രാണന്റെ വീണ്ടെടുപ്പിൻ വിലയായ്
ക്രിസ്തുവിൻ രക്തം മറുവിലയായ്
യേശുവിൻ രക്തത്താൽ ശുദ്ധരായ്
ആത്മാവാം ദൈവത്തെ ആരാധിക്കാം
Verse 1mahathvam mahathvam mahathvam
mahathvam daivakunjnjaadine
sathyaaraadhana sveekarippaan
yogyanaam kristhuvine;-
Verse 2paapamillaatthavan paaril vannu
lokatthin paapam chumannozhippaan
kashdatha sahicchavan krooshileri
paapikalkkaayi jeevarakthameki;-
Verse 3krooshil chorinjnja punyaaharaktham
sarvva paapakkara pokki namme
daivatthinu priya makkalaakki
than mukham kandennumaaraadhippaan;-
Verse 4praanante veendeduppin vilayaay
kristhuvin raktham maruvilayaay
yeshuvin rakthatthaal shuddharaay
aathmaavaam daivatthe aaraadhikkaam;-
Download Song