Mahathvathin adhipathiyaam
Verse 1മഹത്വത്തിൻ അധിപതിയാം
മഹോന്നതൻ വരവതിനായ്
ഉണരുക തിരുസഭയേ നാഥൻ
വരവിനായൊരുങ്ങുക നാം
Verse 2വിളിക്കപ്പെട്ടോർ നമ്മൾ ഒരുക്കപ്പെട്ടോർ ദൈവ
കൃപയും കരുണയും നിറയപ്പെട്ടോർ
താഴ്വര തന്നിലെ തമസ്സകറ്റാൻ നമ്മെ
തിരഞ്ഞെടുത്തവൻ മുന്നമേ
Verse 3നിർമ്മലരായ് നിത്യം നിർമ്മദരായ് ദൈവ
നീതി നിർവാഹകരായ് മരുവാം
നിർവ്യാജ സ്നേഹത്തിന് സാക്ഷികളായ് നമ്മൾ
നിവർത്തിക്ക ദൈവഹിതം
Verse 4ക്രിസ്തുവിനായി ഭൂവിൽ ഭോഷരായാൽ ദൈവ
സവിധത്തിലേറ്റവും ധന്യർ
പീഡകൾ നിന്ദകൾ എതിരുകളേറുകിൽ
നൻമയാൽ വിളങ്ങുക നാം
Verse 1Mahathwathin adhipathiyaam
Mahonnathan varavathinaay
Unaruka thirusabhaye naadhan
Varavinaayorunguka naam
Verse 2Vilikappedoor nammal orukkappedoor daiva
Kripayum karunayum nirayappettoor
Thazhvara thannile thamassakattaan namme
Thiranjjeduthavan munnamae
Verse 3Nirmmalaaraay nithyam nirmmadaraay daiva
Neethi nirvaahakaraay maruvaam
Nirvyaaja snehathin saakshikalaay nammal
Nivarthikka daivahitham
Verse 4Kristhuvinaayi bhoovil bhosharayaal daiva
Savidhathilettavum dhanyar
Peedakal nindakal ethirukalerukil
Nanmayaal vilanguka naam
Download Song