Verse 1മഹിമയെഴും പരമേശാ
പാഹിമാം യേശുമഹേശാ
Verse 2നിസ്തുല സ്നേഹ സാഗരമേ, ഹാ
പ്രസ്താവ്യമെ തിരുനാമം
ക്രിസ്തോ നീ താനെൻ വിശ്രാമം
Verse 3:
കാർമുകിൽ ഭീകരമായ് വരുന്നേരം
കാൺമതോ നിയമത്തിൻ
വില്ലൊന്നായതിൽ തീരുമെൻ ഭാരം
Verse 4:
സംഗതിയില്ലിളകീടുവാൻ
സ്നേഹ-ച്ചങ്ങലയാൽ
തിരുമാർവ്വോടെന്നെയിണച്ചതുമൂലം
Verse 5:
താവക സന്നിധി ചേർന്നതികാലേ
ജീവനിൽ നിറഞ്ഞെഴുന്നേൽക്കും
പാവന ചിന്തകളാലെ
Verse 6:
നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും
നിൻ മധുരാമ്യതവചനം
ഖിന്നതയാകവേ പോക്കും
Verse 7:
ക്രൂശിലെ രക്തമെൻ ജീവനാധാരമെ
നാശലോകം വെടിഞ്ഞോടാൻ
ആശയോടേശുവേ നേടാൻ
Verse 8:
പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്റെ
കളങ്കമറ്റേശുവെ കാണും
വിളങ്ങും വിശ്വാസത്താലോടും
Verse 1mahimayezum paramesha
pahimam yeshu’mahesha
Verse 2nisthula sneha sagarame ha
prasthaviyame thirunamam
krishto nee thanen vishramem;-
Verse 3karmukil bhrekaramay varumnneram
kanmatho niyamathin
villonnayathil therumen bharam;-
Verse 4samgathi’yillilakeduvan
Sneha-changalayal
thiru’marvod’enneyina’chathumulam;-
Verse 5thavaka sannidhi chernnathikale
jeevanil niranjezhunnelkkum
pavana chinthakalale;-
Verse 6nin muka kanthiyen malanatha neekum
nin mathuramritha vachanam
khinnatha-yakave pokkum;-
Verse 7krushile rakthmen jeevanadharame
nashalokam vedinjodan
aashyodeshuve nedan;-
Verse 8palungku kadal therathirunnu njaan ente
kanakametteshuve kanum
vilangum vishvasa’thalodum;-
Download Song