മഹിമയിലെന്നും നിറഞ്ഞിടുന്നോൻ
ജ്യോതിസ്സിൽ എന്നും വസിച്ചിടുന്നോൻ
മനുഷ്യനായ് ഭൂവിൽ അവതരിച്ചോൻ
ഭൂതലത്തിലിനി വേഗം വരുന്നവൻ താൻ
വരുന്നവൻ താൻ - യേശു
Verse 2
ഭൂവിലും ആകാശത്തിലും അടങ്ങാത്തവൻ
ദേവാലയങ്ങളിലെങ്ങും വസിച്ചിടാത്തോൻ
താഴ്മയാലെ പുൽകൂട്ടിൽ പിറന്നവൻ താൻ
എന്നുടെ ഉള്ളിൽ നീ എന്നും വസിച്ചീടെണം
വസിച്ചീടെണം – യേശു
Verse 3
എളിയവനോടു കൂടെ നീ വസിച്ചു
എളിയവരെ തന്നോടാനയിച്ചു
അഗ്നിയിലും മേഘത്തിലും വെളിപ്പെടുത്തി
അവിടത്തെ ശക്തി ഇനി വെളിപ്പെടട്ടെ
വെളിപ്പെടട്ടെ - യേശു
Verse 4
ദാനിയേലിൻ പ്രാർത്ഥന നീ കേട്ടുവല്ലോ
ഏലിയാവിനു സഹായം ചെയ്തുവല്ലോ
പർവ്വതങ്ങളിൻമേൽ മഞ്ഞ് അയയ്ക്കുന്നല്ലോ
ഞങ്ങളുടെമേലും ശക്തി അയയ്ക്കേണമേ
അയയ്ക്കേണമേ - യേശു
Verse 5
ഞങ്ങൾക്കു രാജാധിരാജൻ നീയല്ലയോ
നിത്യജീവൻ തന്നിടുന്നോൻ നീയല്ലയോ
വേഗംവരും കർത്താവും നീയല്ലയോ
വന്നീടുക യേശു രാജാവേ
രാജാവേ - യേശു