Mahimayulla parama raajaa
Verse 1മഹിമയുള്ള പരമ രാജാ! മഹിമയോടിന്ന്
നിന്റെ മഹത്വമുള്ള ആലയത്തിൽ എഴുന്നരുളുക
Verse 2കറ കളങ്കം മാലിന്യങ്ങളൊന്നുമില്ലാതെ-നാഥാ
സഭയൊന്നാകെ വിശുദ്ധീകരിച്ചാശിർവദിക്ക മഹി…
Verse 3പുതിയ ദൂതു സഭയിലിന്നു വെളിപ്പെടുത്തുവാൻ-നിന്റെ
പുതിയ ശക്തി പറയും ദാസർക്കരുളിടേണമേ മഹി…
Verse 4ആദ്യ നൂറ്റാണ്ടിൽ നടന്ന ശക്തികളെല്ലാം-നിന്റെ
പരിശുദ്ധമാം സഭയിലിന്നും നടത്തീടേണമേ മഹി…
Verse 5അത്ഭുതങ്ങൾ അടയാളങ്ങൾ രോഗശാന്തികൾ-സഭയിൽ
സ്പഷ്ടമായി കണ്ടിടുവാൻ വാഞ്ചിച്ചിടുന്നേ മഹി…
Verse 6സഭ കൂടുമ്പോളുള്ളതായ കൃപവരങ്ങളെ-നിന്റെ
സഭയിലുള്ള ദാസർ മേൽ നീ പകർന്നിടേണമേ മഹി…
Verse 7വിശുദ്ധർ കൂട്ടം സഭയൊന്നാകെ ഐക്യമാകുവാൻ-ഞങ്ങൾ
വിശുദ്ധരോടു ചേർന്നു നിന്നു പ്രാർത്ഥിച്ചിടുന്നേ മഹി…
Verse 8സ്തോത്രസ്വരം സഭയൊന്നാകെ മുഴങ്ങിടുവാനായ്-ഇപ്പോൾ
സ്തോത്രത്തിനു യോഗ്യനാം നിൻ പാദേ വീഴുന്നേ മഹി...
Verse 1mahimayulla parama raajaa! Mahimayodinne
ninte mahathvamulla aalayaththil ezhunnaruluka
Verse 2kara kalangkam maalinyangngalonnumillathe-nathhaa
sabhayonnake visuddhekarichashirvadikka;- mahi…
Verse 3puthiya doothu sabhayilinnu velippeduthuvaan-ninte
puthiya shakthi parayum daasarkkarulidename;- mahi…
Verse 4aadya nootaandil nadanna shakthikalellaam-ninte
parishuddhamaam sabhayilinnum nadathedename;- mahi…
Verse 5athbhuthangal adayaalangal rogashaanthikal-sabhayil
spashdamaayi kandiduvaan vaanjchichidunne;- mahi…
Verse 6sabha koodumpol ullathaaya krpavarangale-ninte
sabhayilulla daasar mel nee pakarnnidename;- mahi…
Verse 7vishuddhar koottam sabhayonnaake aikyamaakuvaan-njangal
vishuddharodu chernnu ninnu prarthhichitunne;- mahi…
Verse 8sthothrasvaram sabhayonnaake muzhangiduvanaay-ippol
sthothrathinu yogyanaam nin paade veezhunne;- mahi...
Download Song