Verse 1മൽപ്രാണനായകനേ-മാ കൃപാ സിന്ധോ - മൽ
സൽപ്രകാശമേ ദിവ്യ - സുസ്നേഹമയാ വന്ദേ !
Verse 2തങ്കമേനിയിലെന്റെ ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയ
Verse 3:
രാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ പി-
താവിൻ മുമ്പിലെനിക്കായ് മേവുന്നാചാര്യനാകും
Verse 4:
പത്ഥ്യവചനം മൂലം മിത്ഥ്യബോധമകറ്റി
സത്യമാർഗ്ഗത്തിലൂടെ നിത്യം നടത്തിടുന്ന
Verse 5:
വിണ്ണിൽ ചേർത്തിടുവോളം മന്നിലെന്നെ നിൻ സ്വന്ത-
കണ്ണിൻ കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്ന
Verse 6:
വേഗമെന്നെയീ നാശലോകേ നിന്നുദ്ധരിപ്പാൻ
മേഘവാഹനമേറി നാകെ നിന്നിറങ്ങിടും
Verse 7:
സങ്കടങ്ങളിലെല്ലാം പൊൻകരങ്ങളാൽ താങ്ങി
സങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്ന
Verse 8:
പാടും നിൻ കൃപയെക്കൊണ്ടാടുമായുരന്തം ഞാൻ
പാടും വീണയിൽ പ്രാണനാഥനുത്തമ ഗീതം
Verse 1malpraana naayakane- maakrupa sindho-mal
salprakaashame divya-susnehamaaya vande
Verse 2thankameniyilente-lamghanangale-yellam
shankayennye vahichen-sankadamakattiya;-
Verse 3raavum pakalumenne-maarvvil vahichu than pi-
thaavin mumbilenikkaay-mevunnachaaryanaakum;-
Verse 4pathya vachanam moolam-mithhya bodamakatti
sathya maargathiloode-nithyam nadathidunna;-
Verse 5vinnil cherthiduvolam-mannilenne nin svantha
kannil krishnamaniye-nnenni sookshichidunna;-
Verse 6vegamennayi naasha-loke ninnudharippaan
megha vaahanameri-naake ninnirangidum;-
Verse 7sankadangalilellaam-ponkarangalaal thaangi
sanketham nenchileki-kankal thudachidunna;-
Verse 8paadum nin krupayekko-ndaadum-aayurantham njaan
paadum veenayil praana-nathhan-uthama geetham;-
Download Song