Malpriyane idharayil ninnu nin
Verse 1മൽപ്രിയനെ ഇദ്ധരയിൽ നിന്നു
നിൻ ശുദ്ധരെ ചേർത്തിടേണേ
Verse 2നാളുകൾ ഏറെയായ് നാഥനെ
ആഗമമോർത്തു നിൻ ദാസരും
പാർത്തലത്തിൽ കഷ്ടമേറ്റു
ആർത്തിപൂണ്ടു നിന്നിടുന്നു
പാർത്ഥിവാ നീ വന്നീടണെ വേഗമായ്
Verse 3വേഗം ഞാൻ വന്നിടാമെന്ന നിൻ
വാർത്തയിൽ ആശ്രയം വച്ചതാൽ
ഭൂതലത്തിലുള്ള സ്വന്ത ഗേഹവും
വെടിഞ്ഞു സ്വന്ത ജീവനും
പകച്ചു എത്ര ത്യാഗികൾ
Verse 4പൊൻമുഖം കാണുവാൻ ആശയായ്-
കാത്തുകൊണ്ടെത്രയോ സിദ്ധരും
സ്നേഹത്തിൽ വിശുദ്ധിയോടു
സൗമ്യതക്കിരിപ്പിടമായ്
ശാന്തരായ് ഒരുങ്ങി നിൽക്കുന്നേകമായ്
Verse 5സർവ്വസൃഷ്ടികളും ഏകമായ്
തേങ്ങിടും രോദനം കേൾക്കണേ
രക്ഷകാ നീ വന്നിടതെ ഇക്ഷിതിയിലെന്തു ശാന്തി
-ക്ഷിപ്രമായ് എഴുന്നള്ളണമേശുവേ
Verse 6പുത്തനെരുശലേം ശോഭയായ്
വിണ്ണൊളി വീശുന്ന ദർശനം
നിത്യവും ലഭിച്ചു സ്വന്തചിത്തവും പരത്തിലാക്കി
സ്വർഗ്ഗലോകം നോക്കി ഞാനും ഓടുന്നേ
Verse 1malpriyane iddharayil ninnu
nin shuddhare cherthidene
Verse 2nalukal ereyayai nathhane
aagamam orthu nin dasarum
parthalathil kashdamettu
aarthi pundu ninnidunnu
parthiva nee vannedane vegamayi;-
Verse 3vegam njaan vannidamenna nin
varthayil aashrayam vachathal
bhuthalathil ulla svantha gehavum
vedinju svantha jeevanum
pakachu ethra thyagikal;-
Verse 4ponmukham kanuvan aashayayi
kathu kondethrayo siddharum
snehathin vishuddhiyodu
saumyatha’kkirippidamayi
shandarayi orungki’nilkkunnekamay;-
Verse 5sarvva shrishdikalum ekamay
thengkidum rodanam kelkkane
rakshaka nee vannidathe ikshithiyil enthu shanthi
-kshippramay ezhunnalenam yeshuve;-
Verse 6puthan yerushalem shobhayayi
vinnoli veshunna darshanam
nithyavum labhichu svontha chithavum parathilakki
svorgga lokam nokki njanum odunne;-
Download Song