എത്ര സ്തുതിച്ചാലും നന്ദി പറഞ്ഞാലും മതിയാവില്ല
നിൻ കരുണയും കൃപയും ഞാൻ രുചിച്ചിടുമ്പോൾ
എല്ലാം നിറയ്ക്കുന്ന നിറവിനാൽ ഇന്നു ഞാൻ
നിറയുവാൻ സന്നിധി അണയുന്നിതാ
Verse 3
നിനക്കെന്റെ കൃപ മതി എന്നു നീ എന്നോടു
പലവട്ടം പറഞ്ഞിട്ടും കേട്ടില്ല ഞാൻ
ബുദ്ധിയിലാശ്രയം വെച്ചു ഞാൻ പോയപ്പോൾ
ബലഹീനനായി ഞാൻ തളർന്നുപോയി
നിൻ ബലമേകി നിൻ കൈകളിൽ വഹിച്ചതാൽ
നന്ദിയാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു മനം...
Verse 4
തുറന്നൊരു പാത്രമായ് നിൻമുൻപിൽ വന്നു ഞാൻ
തുറക്കുകെൻ ബുദ്ധിയെ തിരുഹിതം പോൽ
തുറക്കുന്നെൻ ഹൃദയത്തിൻ വാതായനങ്ങളെ
തുടർമാനം എന്നിൽ നീ വസിച്ചീടുവാൻ
പ്രയോജന പാത്രമായ് ഉപയോഗിക്കുകെന്നെ നീ
പ്രതിദിനം സാക്ഷിയായ് മാറീടുവാൻ മനം...
Verse 1
manam thalarnneedunna nerangalil
manah shaanthiyekum thava vachanangalil
manam kalangumpozhum karthanil aashrayam
manam niranneedum ninte santhoshatthaal