Maname chanchalm enthinay karuthan
Verse 1മനമേ ചഞ്ചലമെന്തിനായ്
കരുതാൻ വല്ലഭനില്ലയോ ജയവീരനായ്
മനമേ ചഞ്ചലമെന്തിനായ് ആ ആ ആ ....
Verse 2നാളയെ നിനച്ചു നടുങ്ങേണ്ടാ-ദുഃഖ-
വേളകൾ വരുമെന്നു കലങ്ങേണ്ടാ-
കാലമെല്ലാമുളള മനുവേലൻ
കരുതാതെ കൈവിടുമോ ആ ആ ആ...
Verse 3വാനിലെ പറവകൾ പുലരുന്നു-നന്നായ്
വയലിലെത്താമര വളരുന്നു
വാനവനായകൻ നമുക്കേതും
നൽകാതെ മറന്നീടുമോ ആ ആ ആ....
Verse 4കൈവിടുകില്ലവനൊരുനാളു-മെന്നു
വാക്കുപറഞ്ഞവൻ മാറിടുമോ
വാനവും ഭൂമിയും പോയാലും
വാഗ്ദത്തം സുസ്ഥിരമാം ആ ആ ആ...
Verse 5മുന്നമെ ദൈവത്തിൻ രാജ്യവും നാം അതിൻ
ഉന്നത നീതിയും തേടീടേണം
തന്നിടും നായകൻ അതിനോടെ
അന്നന്നു വേണ്ടതെല്ലാം ആ ആ ആ...
Verse 6നിൻ വഴി ദേവനെ ഭരമേൽപ്പിക്കുക
നിർണ്ണയമവനതു നിറവേറ്റും
ഭാരം യഹോവയിൽ വച്ചീടുകിൽ
നാൾതോറും നടത്തുമവൻ ആ ആ ആ...
Verse 7വരുവാൻ കാലമടുത്തല്ലോ അവൻ
ഒരുക്കിയ വീട്ടിൽ നാം ചേർന്നിടുവാൻ
ഒരുനാളുമിനി പിരിയാതെ
മരുവും നാമാനന്ദമായ് ആ ആ ആ...
Verse 1maname chanchalm enthinay
karuthan vallabhan illayo jayverany
maname chanchalam entinay
Verse 2nalaye ninchu nadungkeda-dukha
velakal varumennu kalangkenda
kaalam ellamulla manuvelan
karuthathe kayvidumo;-
Verse 3vaanile paravakal pularunnu-nannay
vayalile’thamara valarunnu
vaanava’nayaken namukkethum
nalkathe marannedumo;-
Verse 4kaividu’killavan orunalunalum-mennu
vaakku parnjaven maridumo
vaanavum bhumiyum poyalum
vaagdatham susthiramam;-
Verse 5munname daivathin rajyavum nam athil
unnatha nethiyum thededanam
thannidum nayakan athinode
annannu vendathellam;-
Verse 6nin vazhi devane bharamelppikkuka
nirnnaym avanathu niravettum
bharam yahovayil vachedukil
nalthorum nadathumavan;-
Verse 7varuvan kalamaduthallo avan
orukkiya vettil nam chernniduvan
orunalumini piriyathe
maruvum nam aanadamay;-
Download Song