മനമേ... ഇനി വ്യാകുലമോ, ദിനവും... ദിവി നാഥനില്ലേ;
കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻ
മാറോട് ചേർക്കുവാൻ, തോളോട് ചാരുവാൻ
ജീവന്റെ ജീവനില്ലേ... പ്രാണന്റെ പ്രാണനില്ലേ മനമേ…
ജീവിത വീഥിതൻ, ഭീതമാം യാമത്തിൽ
നേരിയ വെട്ടവും, മങ്ങിയ വേളയിൽ
സാഗര തിരകൾ, മൂടിയ ഏടതിൽ
പ്രാണവേദനയാൽ, തേങ്ങിയ സന്ധ്യയിൽ
പൊൻകരം ചേർത്തെന്നെ, വാരിപ്പുണർന്നോനെ
നിത്യ സാന്നിദ്ധ്യമായ്, കാവലായ് നിന്നോനെ
ജീവന്റെ ജീവനല്ലേ... പ്രാണന്റെ പ്രാണനല്ലേ മനമേ…
Verse 1
maname... ini vyaakulamo, dinamum... divi naathanille;
koode nadakkuvaan, kaikal pidikkuvaan
maarodu cherkkuvaan, tholodu chaaruvaan
jeevante jeevanille... praanante praananille;- maname...