Maname leshavum kalangenda
Verse 1മനമേ ലേശവും കലങ്ങേണ്ട
മനുവേൽ സകലവുമറിയുന്നു
മന്നിൽ വന്നു പ്രാണനെ തന്നോൻ
കരുതിക്കൊള്ളും നിൻവഴികൾ
Verse 2കടലല കണ്ടുഭ്രമിക്കേണ്ട
കാറ്റാലുള്ളം പതറേണ്ട
കടലിൻമീതെ നടന്നവൻ നിന്നെ
കരുതിക്കൊള്ളും കണ്മണിപോൽ
Verse 3മരുവിൽ പൊള്ളും ചുടുവെയിലിൽ
വരളും നാവിനു നീരേകാൻ
മാറയെ മധുരമായ് മാറ്റിയ നാഥൻ
മതി നിൻ സഖിയായീ മരുവിൽ
Verse 4അരിനിര മുന്നിൽ നിരന്നാലും
അഭയം തന്നവനിനിമേലും
അല്ലും പകലും തുമ്പമകറ്റി
അമ്പോടു പോറ്റിടുമത്ഭുതമായ്
Verse 5യോർദ്ദാൻ തുല്യം ശോധനയും
തീർന്നങ്ങക്കരെയെത്തുമ്പോൾ
പ്രതിഫലം കണ്ടുൾ നിർവൃതികൊള്ളും
പ്രിയനെ കണ്ടുൾപളകം കൊള്ളും
Verse 1maname leshavum kalangenda
manuvel sakalavumariyunnnu
mannil vannu praanane thannon
karuthikkollum nin vazhikal
Verse 2kadalala kandubramikkenda
kaattaalullam patharenda
kadalinmeethe nadannavan ninne
karuthikkollum kanmanipol;-
Verse 3maruvil pollum chuduvayilil
varalum naavinu neerekaan
maaraye madhuramaay maattiya naadhan
mathi nin sakhiyaay maruvil;-
Verse 4arinira munnil nirannaalum
abhayam thannavaninimelum
allum pakalum thumbamakatti
ambodu pottidumathbhuthamaay;-
Verse 5yorddaan thulyam shodhanayum
theernnangkakkarayeththumpol
prathiphalam kandul nirvruthikollum
priyane kandulpalakam kollum;-
Download Song