Verse 1മനമേ മനമേ മനമേ
മറന്നിടല്ലേ ദൈവ സ്നേഹത്തെ നീ
മറക്കല്ലേ ഒരുനാളും നീ
Verse 2മറന്നീടിൽ മനമേ പാപമല്ലേ
ഉണർന്നീടിൽ മനമേ ആനന്ദവും
നടന്നീടിൽ മനമേ ശാന്തിയുണ്ട്
നിലനിൽക്കിൽ മനമേ നിത്യതയും
Verse 3യെരിഹോവിൻ വഴിയിൽ കിടന്നവനെ
മുറിവുകളേറ്റു വലഞ്ഞവനെ
നല്ല ശമര്യൻ വിടുവിച്ചില്ലേ
അവനിൽ ക്രിസ്തുവേ കാണുന്നില്ലേ
Verse 4ദൈവത്തിൻ തോട്ടത്തിൽ മരമല്ലേ നീ
ഫലം കൊടുപ്പാനുള്ള കാലമല്ലേ
ഇലകൾ തൂർന്നു തഴച്ചാലും
ഫലമില്ലെങ്കിൽ അതു നഷ്ടമല്ലേ
Verse 1maname maname maname
marannidalle daiva snehathhe nee
marakkalle orunaalum nee
Verse 2maranneedil maname paapamalle
unarnneedil maname aanandavum
nadanneedil maname shaanthiyundu
nilanilkkil maname nithyathayum
Verse 3yerihovin vazhiyil kidannavane
murivukalettu valanjavane
nalla shamaryan viduvichchille
avanil kristhuve kaanunnille
Verse 4daivathin thottathil maramalle nee
phalam koduppaanulla kaalamalle
ilakal thhoornnu thazhachaalum
phalamillengil athu nashtamalle
Download Song