Maname sthuthika nee unnatha
Verse 1മനമെ സ്തുതിക്ക നീ ഉന്നത ദേവനെ
തന്നുടെ മഹിമകൾ ഓർത്തു നിരന്തരം
Verse 2വാക്കിനാളുവാം സർവ്വ ചരാചരം
നിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാ
തൃക്കൈകളാലുളവാം ഞാനെങ്ങനെ
തൃപ്പാദം തന്നിൽ മൗനമാകും
Verse 3ആകാശ ഭൂമികളാകവെ ചമച്ചവൻ
ആയതിൻ നടുവിലായ് എനിക്കായ് തൂങ്ങി
കേണെനിക്കായവൻ കേവലം പാപിപോൽ
കാരിരുമ്പാണിയിൽ കാരുണ്യനായകൻ
Verse 4ആരിലുമുന്നതൻ യേശുമഹേശൻ
ആണെനിക്കുന്നതൻ വിടുതലിന്നുദയം
ആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻ
അന്തരേ വാഴുന്നെൻ ആത്മസഖിയവൻ
Verse 5ചിന്തനം ചെയ്യുക അന്തരാത്മാവിനാൽ
നമ്മുടെ പ്രാണനു വലിയവ ചെയ്തവൻ
ആ തിരുസന്നിധൗ വീണു വണങ്ങിടാം
സർവ്വ മഹത്വവും ദൈവത്തിനേകിടാം
Verse 1maname sthuthika nee unnatha devane
thannude mahimakal orthu nirantharam
Verse 2vaakkinaalulavaam sarvva charaacharam
ninnude mahimakal varnnikkumbol nadhaa
thrikkaikalaalulavaam njaanengane
thrippaadam thannil maunamaakum;-
Verse 3aakaasha bhoomikalaakave chamachavan
aayathin naduvilaay enikkay thoongi
kenenikkaayavan kevalam paapipol
kaarirumbaaniyil kaarunya naayakan;-
Verse 4aarilu’munnathan yeshu maheshan
aanenikkunnathan viduthalinn udayam
aa thiruprabhayathen andhatha neekkiyen
anthare vaazhunnen aathmasakhiyavan;-
Verse 5chinthanam cheyyuka antharathmaavinaal
nammude praananu valiyava cheythavan
aa thirusannidhow veenu vanangidaam
sarvva mahathwavum daivathinekidaam;-
Download Song