Maname thellum kalangenda
Verse 1മനമേ തെല്ലും കലങ്ങേണ്ട
യേശു സകലവും അറിയുന്നു
മന്നിൽ വന്നു പ്രാണനെ തന്നോൻ
കരുതികൊള്ളും നിൻ വഴികൾ
Verse 2കടലലകണ്ട് ഭ്രമിക്കേണ്ട
കാറ്റാലുള്ളം പതറേണ്ട
കടലിൻമീതെ നടന്നവൻ നിന്നെ
കൺമണി പോലെ കാത്തുകൊള്ളും
Verse 3ധീരതയോട് മുന്നേറു
ധീരനാം യേശു മുന്നിലുണ്ട്
സകലവും പ്രതികൂലമായ് വരുന്നേരം
ശാന്തത നൽകും യേശുദേവൻ
Verse 4ശത്രു മുന്നിൽ നിന്നാലും
അഭയം തന്നവനിനിമേലും
രാവും പകലും തുമ്പമകറ്റി
അൻപോടു കാക്കും തൻ മറവിൽ
Verse 1maname thellum kalangenda
yeshu sakalavum ariyunnu
mannil vannu praanane thannon
karuthikollum nin vazhikal
Verse 2kadalalakande bhramikkenda
kattalullam patharenda
kadalin meethe nadannavan ninne
kanmani pole kathukollum;-
Verse 3dherathayode munneru
dheranaam yeshu munnilunde
sakalavum prathikoolamaay varunneram
shanthatha nalkum yeshudevan;-
Verse 4shathru munnil ninnaalum
abhayam thannavaninimelum
ravum pakalum thumpamakatti
anpodu kaakkum than maravil;-
Download Song