Maname unarnnu sthuthikka
Verse 1മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീ
മനമേ ഉണർന്നു സ്തുതിക്ക
Verse 2രാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ
വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്
Verse 3ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ്
ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നു
Verse 4അന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി
തന്റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെ
Verse 5സകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു
പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെ
Verse 6അതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും
മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻ
Verse 7നിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം
സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും
Verse 1maname unarnnu stuthikka nin daivathe nee
maname unarnnu stuthikka
Verse 2raathri kazhinju ithaa maathriyekan shakthiyaal
vaathrunaamathe nannaay vaazhththiyuyarththuvaanaay
Verse 3jeevajanthukkalezhaam daivamahathvaththinnaay
laavanya naadamode aavoolam pukazhththunnu
Verse 4andhakaarathin ghora-bandham puthranaal neekki
thante mukhaprakaasham ninmel uthippichone
Verse 5sakaladoshangaleyum akale maatti ninakku
pakalthorum puthukripa makanaal choriyunnone
Verse 6athikaalathu jnjaanaththin padivaathilkkal unarnnum
madikkaathe jeevamaarggam padichum kollunnon dhanyan
Verse 7nithyathaathannu sthothram mruthyuharannu sthothram
sathyaathmaavinnum sthothram aadyam innumennekkum
Download Song