Maname vaazhthhuka nathhane
Verse 1മനമേ വാഴ്ത്തുക നാഥനെ
തന്നുപകാരമോർത്തു നീ
അനുദിനം ഭക്തി നിറഞ്ഞകമേ!
ആത്മനാഥനെ വണങ്ങി
Verse 2നിന്നഘങ്ങൾ ക്ഷമിച്ചിടുന്നു
നിൻവിനകൾ അകറ്റിടുന്നു
നന്മയും കരുണയും നിരന്തരം താൻ
നിരവധിയായ് നിന്നിൽ പകർന്നിടുന്നു
Verse 3മനം കലങ്ങി തളർന്നിടുമ്പോൾ
മനസ്സലിയും ദൈവമവൻ
അരികിൽ വരും നിനക്കഭയം തരും
അളവില്ലാകൃപകൾ അവനരുളും
Verse 4തിരുവദനം ദർശിക്കുകിൽ
ഒരുകുറവും വരികയില്ല
മരണം വരും വരെ കരുണയെഴും
കരതലത്തിൽ നിന്നെ കരുതിടും താൻ
Verse 5നല്ലവനാം ദൈവമെന്ന്
എല്ലാനാളും രുചിച്ചറിവിൻ
വല്ലഭനെ സ്തുതി ചെയ്തിടുവിൻ
ഹല്ലേലുയ്യ സ്തോത്രം പാടിടുവിൻ
Verse 1maname vaazhtthuka nathhane
thannupakaaramortthu nee
anudinam bhakthi niranjnjakame!
aathmanaathhane vanngi
Verse 2ninnaghngal kshamicchidunnu
ninavinakal akttidunnu
nanmayum karunayum nirantharam thaan
niravadhiyaay ninnil pakarnnidunnu
Verse 3manam kalngi thalarnnidumpol
manassaliyum daivamavan
arikil varum ninakkabhayam tharum
alavillaakripakal avanarulum
Verse 4thiruvadanam darshikkukil
orukuravum varikayilla
maranam varum vare karunayezhum
karathalatthil ninne karuthidum thaan
Verse 5nallavanaam daivamenn
ellaanaalum ruchiccharivin
vallabhane sthuthi cheythiduvin
halleluyya sthothram paadiduvin
Download Song